തൃശൂർ: ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ചെറുപുഴ പുളിങ്ങോം തേക്കിൻകാട്ടിൽ അഖിലിനെയാണ് (27) തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷറഫ്, എസ്.ഐ സന്തോഷ്, എ.എസ്.ഐ ഫൈസൽ, സി.പി.ഒമാരായ വിനോദ് ശങ്കർ, അനൂപ്, അനീഷ്, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ചതിയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.