പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിച്ച് മറ്റൊരു മാതൃദിനം കൂടി | KNews


പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസമാണിന്ന്. ഓരോ മാതൃദിനത്തിലും അമ്മയുടെ സ്‌നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്നു. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് എല്ലാ അമ്മമാരേയും ഈ ദിനം വീണ്ടും ഓർമപ്പെടുത്തുന്നു.

അമ്മയുടെ സ്‌നേഹത്തെ ഓർക്കാൻ പ്രത്യേകമായി ഒരു ദിവസം ആവശ്യമില്ല. കാരണം എല്ലാ ദിവസവും അമ്മമാരുടേതും കൂടിയാണ്. എല്ലാക്കൊല്ലവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകം മാതൃദിനമായി ആചരിക്കുന്നത്

മുമ്പെങ്ങുമില്ലാത്ത വിധം അമ്മമാർ മക്കളുടെ അതിക്രമത്തിന് ഇരയാകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ചിലരെങ്കിലും കണ്ണില്ലാത്ത ക്രൂരതയാണ് അമ്മമാരോട് കാണിക്കുന്നത്. സമയ കുറവുകൊണ്ടും മറ്റും കെയർ ഹോമുകളിൽ അമ്മമാരെ പുറന്തള്ളുന്ന മക്കളുടെ എണ്ണവും കൂടുന്നു. ഇത്തരം പ്രവൃത്തികളില്ലാതെ അമ്മമാരെ എന്നും ചേർത്തുപിടിക്കാൻ നമുക്ക് കഴിയണം.


Below Post Ad