ആനക്കര മലമൽക്കാവ് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. മലമൽക്കാവ് ആനപ്പടി സ്വദേശി എടപ്പലം വേലായുധൻ മകൻ സനീഷ് (36) ആണ് ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥത മൂലം കിങ്‌സ് ആശുപത്രിയിലും പിന്നീട് ദുഖാം ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഒമാനിലെ ദുഖാം ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. പെരുന്നാൾ അവധിയിലെ കാലതാമസം മറികടന്ന് മൃതദേഹം വേഗത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരും കമ്പനി പി ആർ ഓയും ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നു.
പത്ത് ദിവസം മുൻപ് മാത്രമാണ് ജോലിക്കായി സനീഷ് ഒമാനിലേക്ക് പോയത്.ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത.