ലഹരി ബോധവത്കരണ പ്രവർത്തനമികവിന് എക്സൈസ് ജീവനക്കാരൻ കെ. ഗണേശിന് ശ്രേഷ്ഠ മാനവ് സേവാ പുരസ്കാരം. സർക്കാർ ഉദ്യോഗസ്ഥർക്കും സാമൂഹിക പ്രവർത്തകർക്കും ഇടയിൽ മികച്ച മാനുഷിക സേവനത്തിന് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ വെൽഫെയർ ഫോറം നൽകുന്ന പുരസ്കാരമാണിത്.
എടയൂർ വടക്കുംപുറം സ്വദേശിയായ ഗണേശ് പൊന്നാനി എക്സൈസ് ഓഫിസിലാണ് ജോലി ചെയ്യുന്നത് . സംസ്ഥാന എക്സൈസ് വകുപ്പ് നൽകുന്ന 2021 ലെ ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതിയടക്കം ഒട്ടനവധി അവാർഡുകൾ ഗണേശന് ലഭിച്ചിട്ടുണ്ട്.
കവിതകളും ഗാനങ്ങളും പ്രഭാഷണങ്ങളുമായി ലഹരിക്കെതിരെയുള്ള പോരാട്ട ത്തിലാണ് . മേഖലയിൽ 12 വർഷമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് 2017 ൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലും ലഭിച്ചിട്ടുണ്ട് . ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജില്ല ട്രോമാകെയർ പുരസ്കാരവും നേരത്തേ ലഭിച്ചിരുന്നു . എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപികയായ തനൂജയാണ് ഭാര്യ,മക്കൾ ഗോകുൽ , ഗൗരിനന്ദ
ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിക്കും