വെള്ളിയാങ്കല്ലിൽ രക്ഷാപ്രവർത്തനം നടത്തിയവരെ രാഷ്ട്രീയ താല്പര്യത്തോടെ അഭിനന്ദിച്ചതിൽ പ്രതിഷേധം | KNews


വെള്ളിയാങ്കല്ല് പാലത്തിൽനിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച  യുവതിയെ രക്ഷപ്പെടുത്തിയ  മൂന്ന് പേരിൽ ഒരാളെ മാത്രം രാഷ്ട്രീയ താല്പര്യത്തോടെ സ്പീക്കർ എം.ബി രാജേഷ്  അഭിനന്ദിച്ചതിൽ ശക്തമായ  പ്രതിഷേധം 

വെള്ളിയാംകല്ല് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തിയത്  ജിഷ്ണു,ജിത്തു,പാർക്ക് ജീവനക്കാരനായ അബുബക്കർ (ബാബു ) എന്നിവർ ചേർന്നായിരുന്നു.

എന്നാൽ തൃത്താല എംഎൽഎയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷും പാർട്ടി നേതാക്കളും സോഷ്യൽ  മീഡിയയിൽ അഭിനന്ദിച്ചത്  ഡിവൈഎഫ്ഐ  കക്കാട്ടിരി സെന്റെർ യൂണിറ്റ് സെക്രട്ടറികൂടിയായ ജിഷ്‌ണുവിനെ മാത്രമായിരുന്നു.ഈ സംഭവത്തിൽ സോഷ്യൽ  മീഡിയയിൽ  പ്രതിഷേധം ശക്തം. 

മൂന്ന് പേർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി യുവതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ  ചിലർ രാഷ്ട്രീയ താല്പര്യത്തോടെ  അഭിനന്ദനം ഒരു പ്രാദേശിക ഡിവൈഎഫ്ഐ ഭാരവാഹിയിൽ മാത്രമായി ഒതുക്കിയത് അപലപനീയമാണെന്നും സ്പീക്കറും പാർട്ടി നേതാക്കളും മൂന്ന് പേരെയും അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കരുതെന്ന  അഭിപ്രായമാണ് സോഷ്യൽ  മീഡിയയിൽ പലരും പങ്കുവെച്ചത്  

Below Post Ad