ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശിയെ ചേറ്റുവയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.25 വർഷമായി പെരുമണ്ണൂർ താമസിച്ചു വന്നിരുന്ന ചാവക്കാട് ചെറുവള്ളി ഹേമചന്ദ്രൻ (57) ചേറ്റുവയിലുള്ള ഇദ്ദേഹത്തിന്റെ ആദ്യകാലത്തെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം പുറത്തറിയുന്നത്. വീട്ടിലേക്ക് പാൽ കൊണ്ടുവരുന്ന യുവതിയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.