പട്ടാമ്പി മണ്ഡലത്തില്‍ നേരത്തെ നിര്‍ദ്ദേശിച്ചിട്ടുള്ള ഒമ്പത് സ്ഥലങ്ങളിൽ പോള്‍ മൗണ്ടണ്ട് ഇ,വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കെഎസ്ഇബി സ്ഥാപിച്ചു.
പട്ടാമ്പി ടൗണിൽ ഹൈസ്‌കൂളിന് സമീപം, നന്ദിലത്തിന് സമീപം, കൊപ്പംടൗണിൽ, വിളയൂരിൽ കൂരാച്ചിപ്പടിയിൽ, തിരുവേഗപ്പുറ -നരിപ്പറമ്പിൽ, മുതുതല സെന്റർ, ഒങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം,വല്ലപ്പുഴ സെന്റരിൽ,മുളയന്‍കാവ് സെന്റർ എന്നിവിടങ്ങളിലാണ് ചര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്
പട്ടാമ്പി എൽഎൽഎ മുഹമ്മദ് മിഹ്‌സിൻ ,നഗരസഭ ചെയർപേഴ്സൻ എന്നിവർ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
കെഎസ്ഇബി തയ്യാറാക്കിയ ആപ്പ് വഴി ജൂൺ നാലാം തിയ്യതി മുതൽ ചാർജിങ് ചെയ്യാൻ കഴിയുന്നതാണ്.