കുതിച്ച് കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്‌ക്ക് ഒപ്പം പാചക വാതക വില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
വാണിജ്യ സിലിണ്ടറിന് 7 രൂപയും കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2357.50 രൂപയായി.
മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രിൽ മുതൽ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്.