പൊന്നാനി: ആഡംബര കല്യാണത്തില്‍ ഊറ്റംകൊള്ളുന്ന സമൂഹത്തിന് മാതൃകയായി മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മകള്‍ . തന്റെ കല്യാണം അമ്പലത്തില്‍ വെച്ച് വേണ്ട വൃദ്ധസദനത്തില്‍ മതി എന്ന് തീരുമാനിച്ചിരിക്കുകയാണ് നിരഞ്ജന.
ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയുടെ വിവാഹത്തിന് സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരം വേദിയാകും. തിരുവനന്തപുരം പി.ടി.പി. നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതുമായി 22-നാണ് നിരഞ്ജനയുടെ വിവാഹം.
അമ്പലത്തിൽവേണ്ട, അമ്മമാരുടെ മുൻപിൽവെച്ചുമതി വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹത്തിന്റെ വേദിയായി വൃദ്ധമന്ദിരം തിരഞ്ഞെടുക്കാൻ കാരണം. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്.
ഓണമുൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ അദ്ദേഹവും കുടുംബവും ഇവിടത്തെ വയോധികർക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്. ഇവിടത്തെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പമാണ് അവരുടെ മുൻപിൽവെച്ച് വിവാഹിതയാകാൻ നിരഞ്ജനയ്ക്ക് പ്രചോദനമായത്.