നായ കുറുകെ ചാടി : ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് | KNews


ആനക്കര : നായ കുറുകെ ചാടിയതിനാൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുമ്പിടി-ആനക്കര റോഡിൽ പുറമതിൽശ്ശേരിക്ക് സമീപത്തുവെച്ചാണ് അപകടം. 

കുമ്പിടിയിൽ യാത്രക്കാരുമായി കല്ലടത്തൂരിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. 

ഓട്ടോഡ്രൈവറും കുമ്പിടിയിലെ പത്ര ഏജന്റുമായ താണിക്കൽ നോടിയിൽ അശോകൻ (50), യാത്രക്കാരി കല്ലടത്തൂർ സ്വദേശി വസന്ത (50) എന്നിവർക്കാണ് പരിക്കേറ്റത്. 

ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയിൽ വസന്തയുടെ ഭർത്താവ് ബാലനും മകൻ അഖിലും ഉണ്ടായിരുന്നെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Below Post Ad