ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ റേഡിയോഗ്രാഫറുടെ ഒഴിവുണ്ട്.
അപേക്ഷകർ പ്ലസ്ടു ജയിച്ചവരും റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ രണ്ടു വർഷത്തെ കോഴ്സ് ജയിച്ചവരും,ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.
അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഈ മാസം 24 നകം അപേക്ഷ നൽകണം.