പെൺകുട്ടികൾക്ക് സ്വയം പ്രതോരോധ പരിശീലന ക്‌ളാസ് | KNews

 

പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പാലക്കാട് ജില്ല നാർക്കോട്ടിക്ക്  സെല്ലിന്റെ കീഴിലുള്ള ജില്ലാ സെൽഫ് ഡിഫൻസ് ടീം മാസ്റ്റർ ട്രയിനേഴ്സിനെ ഉപയോഗിച്ച്  കൊപ്പം,ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട 12 ഓളം പെൺകുട്ടികൾക്ക്  കൊപ്പം,ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ കൊപ്പം പഞ്ചായത്ത് ഹാളിൽ വെച്ച് സെൽഫ് ഡിഫൻസ് ക്ലാസ്സ് നൽകി.

സ്വന്തം വീടുകളിലും,ജോലി സ്ഥലങ്ങളിലും,പൊതു സ്ഥലങ്ങളിലും, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ നിന്നും ബോധവൽക്കരണം നടത്തുന്നതിനും,അത്തരം സന്ദർഭങ്ങളിൽ സ്വയം പ്രതിരോധം തീർക്കുന്നതിനും,സ്വയംരക്ഷ നേടുന്നതിനും വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതിനെപ്പറ്റി  വിശദമായ അറിവ് പകർന്ന് നൽകുന്നതിന്റെ ഭാഗമായാണ്  ജില്ലാ നാർക്കോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ സ്വാഗതം പറഞ്ഞ് കൊപ്പം ബീറ്റ് ഓഫീസർ ഷിജിത്ത് അദ്ധ്യക്ഷനായ പരിപാടി കൊപ്പം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രാജേഷ് സർ ഉദ്ഘാടനം ചെയ്തു.കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അസീസ്,ചാലിശ്ശേരി പഞ്ചായത്തിലെ വാർഡ് മെമ്പർ വിജീഷ് ,യോഗാ ട്രയിനർ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ച്   കൊപ്പം ബീറ്റ് ഓഫീസർ നിഷാദ് നന്ദി അറിയിച്ച പരിപാടിയിൽ മാസ്റ്റർ ട്രയിനികളായ ജമീല,ഉഷ എന്നീ പോലീസ് ഉദ്യോഗസ്ഥർ ക്ലാസ്സുകൾ നയിച്ചു

Below Post Ad