തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. തിരുവമ്പാടി-പാറമ്മേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ട് മാറ്റിവെക്കുന്ന കാര്യം അറയിച്ചത്.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. വെടിക്കെട്ടിന്റെ പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കുടമാറ്റ സമയം മുതൽ തൃശ്ശൂരിൽ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടർന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.