ഒറ്റപ്പാലം മനിശ്ശേരി വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദാണ് മരിച്ചത്. രാവിലെ ഏഴരയോടെ ആനയുടെ ആക്രമണം.
മരുന്ന് കൊടുക്കുന്നതിനിടെ മൂത്തകുന്നം പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്പ് കൊണ്ട് അടിച്ചു തെറിപ്പിച്ചത്
മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ ചികിൽസയുടെ ഭാഗമായി ഒറ്റപ്പാലത്ത് എത്തിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം