നാടിനും സമൂഹത്തിനും മാതൃകയായി കൂറ്റനാട് അൻസാർ കോളേജ് വിദ്യാർത്ഥിനികൾ | KNews


കൂറ്റനാട് : നാടിനും സമൂഹത്തിനും മാതൃകയായി കൂറ്റനാട് അൻസാർ കോളേജ് മോണ്ടിസോറി TTC വിദ്യാർത്ഥിനികളും അധ്യാപകരും.ഒന്നിനും സമയമില്ലാത്ത മനുഷ്യരുള്ള കാലത്ത് വേറിട്ട മാതൃകാപരമായ പ്രവർത്തനത്തിലൂടെ നന്മ വറ്റാത്ത ഹൃദയങ്ങൾ ഇനിയുമുണ്ട് എന്ന് അടയാളപ്പെടുത്തുകയാണ് ഈ വിദ്യാർത്ഥിനികൾ.

ചെറിയ പെരുന്നാൾ  ആഘോഷങ്ങളിലൂടെ ഷെൽട്ടർ അന്തേവാസികൾക്കും ഡേകെയർ കുടുംബാംഗങ്ങൾക്കും വലിയ സന്തോഷങ്ങൾ പകരുകയായിരുന്നു  പുതു തലമുറയിലെ വിദ്യാർത്ഥി സമൂഹം. 

നന്മയുടെയും സ്നേഹത്തിൻ്റെയും വഴികളിലൂടെ തങ്ങളുടെ വിദ്യാർത്ഥികളെ കൈപിടിച്ച് നടത്തി കൂറ്റനാട് അൻസാർ കോളേജിലെ അധ്യാപകരും. 

മെയ് 7 ശനിയാഴ്ച പ്രതീക്ഷ ഷെൽട്ടറിൽ വെച്ച് നടന്ന #പെരുന്നാൾ_കിസ്സ ചെറിയ പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരുകയും, അവസാന നാളുകളിൽ ആരോരുമില്ലാത്തവർക്കും, രോഗത്താൽ ദുരിതമനുഭവിക്കുന്നവർക്കും കിടത്തി ചികിൽസക്കായി ഒരുങ്ങുന്ന പാലിയേറ്റീവ് ഐ. പി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമാവാൻ വിദ്യാർത്ഥികൾ സ്വരൂപിച്ച തുക വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ്രതീക്ഷയുടെ വൈസ് പ്രസിഡൻ്റ് ശ്രീ കെ വി വിശ്വംഭരനേ ഏൽപ്പിക്കുകായും ചെയ്തു.

Tags

Below Post Ad