തൃത്താല-വി.കെ. കടവ് പാത നവീകരണം തുടങ്ങി | KNews


തൃത്താല-വി.കെ. കടവ് പാതയിൽ നവീകരണപ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് നിധിയിൽനിന്ന്‌ 60 ലക്ഷംരൂപ ചെലവഴിച്ചാണ് മലപ്പുറം ജില്ലാ അതിർത്തിയായ തൃക്കണ്ണാപുരം മുതൽ ഞാങ്ങാട്ടിരി പെട്രോൾ പമ്പുവരെയുള്ള 20 കിലോമീറ്റർ റോഡിൽ നവീകരണം ആരംഭിച്ചത്.

റോഡുതകർന്ന് യാത്ര ദുർഘടമായ ഭാഗങ്ങളിലെ കുഴികൾ അടച്ച് റീ ടാർ ചെയ്താണ് നവീകരണം നടത്തുന്നത്. ഈ ജോലികളാണ് പുരോഗമിക്കുന്നത്.

തൃത്താല സെന്റർ മുതൽ വി.കെ. കടവ് റോഡ് അവസാനിക്കുന്ന ഞാങ്ങാട്ടിരി പമ്പുവരെയുള്ള റോഡിലെ കുഴിയടയ്ക്കൽ പൂർത്തിയായി. മഴ ഒഴിഞ്ഞ് കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചയ്ക്കകം നവീകരണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

Tags

Below Post Ad