അയ്യൂബി എജ്യുസിറ്റിയില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് തുടക്കമായി | KNews


പടിഞ്ഞാറങ്ങാടി: അയ്യൂബി ഗേള്‍സ് വില്ലേജിന്‍റെ പുതിയ സംരംഭമായ അസ്യൂര്‍ അവന്യൂ സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈന്‍ കോഴ്സ് തുടക്കമായി. ലോഗോ പ്രകാശനം കേരള നിയമസഭ സ്പീക്കര്‍ എം. ബി രാജേഷ് നിര്‍വ്വഹിച്ചു.

 ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ പുതിയ സാധ്യതകളെയും വനിതകള്‍ക്കായി സ്വയം തൊഴില്‍ അവസരവും ഒരുക്കുകയാണ് ഗേള്‍സ് വില്ലേജ്. ഒരു മാസത്തെ ക്രാഷ് കോഴ്സ് മുതല്‍ പത്ത് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വരെ അസ്യൂര്‍ അവന്യൂ മുന്നോട്ടു വെക്കുന്നുണ്ട്. 

മികച്ച ഫാക്വല്‍റ്റികളുടെ നേതൃത്വത്തിലായി തികച്ചും സുരക്ഷിതമായ അന്തരീക്ഷത്തില്‍ വനിതകള്‍ക്ക് കാര്യക്ഷമമായ രൂപത്തില്‍ പഠിക്കാന്‍ കഴിയുന്നു എന്നതാണ് ഗേള്‍സ് വില്ലേജിലെ പ്രത്യേകത. സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി, പെയ്ന്‍റിംഗ്, ഫ്ലവര്‍ മെയ്ക്കിംഗ്, ജ്വല്ലറി മെയ്ക്കിംഗ് ഉള്‍പ്പെടെ മികച്ച കരിക്കുലമാണ് പത്തുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

എല്ലാ മതവിഭാഗക്കാര്‍ക്കും ഏത് പ്രായക്കാര്‍ക്കും ഈ കേഴ്സില്‍ അഡ്മിഷന്‍ ലഭിക്കുന്നതാണ്. ലളിതമായ കോഴ്സ് ഫീസോട് കൂടി പഠനം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴിലിനുളള അവസരങ്ങളും സ്ഥാപനം ആലോചിക്കുന്നു. ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ പുതിയ സാധ്യതകള്‍ക്കപ്പുറത്ത് വനിതകള്‍ക്ക് ഈ രംഗത്തുളള പുതിയ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനാകും പ്രസ്തുത സംരംഭം കൂടുതല്‍ ഊന്നല്‍ നല്‍കുക. 

പ്രഥമ ബാച്ചിലേക്കുളള അഡ്മിഷനും കൂടുതല്‍  വിവരങ്ങള്‍ക്കും 9400 060 410 നമ്പറില്‍  ബന്ധപ്പെടാവുന്നതാണ്. കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ഷറഫുദ്ദീന്‍ കളത്തില്‍, വാര്‍ഡ് മെമ്പര്‍ ഉവൈസ് കക്കാട്ടില്‍, അയ്യൂബി എജ്യുസിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ കബീര്‍ അഹ്സനി, ഗേള്‍സ് വില്ലേജ് പ്രിന്‍സിപ്പല്‍ ഉനൈസ് സഖാഫി, ശബീര്‍ കെ. അബ്ദുല്‍ കരീം സി.പി ചടങ്ങില്‍ സംബന്ധിച്ചു.

Below Post Ad