മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു .മാറഞ്ചേരി എം ജി റോഡ് നാലകത്ത് മാങ്ങ പറിക്കുന്നതിനിടെ മെറ്റൽ തോട്ടി ഇലവൻ കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മാറഞ്ചേരി എണ്ണക്കാരൻ കരീമിന്റെ മകൻ റഹീസ് (45) മരണപ്പെട്ടത്.
നാട്ടുകാരും പൊന്നാനി ഫയർ ഫോഴ്സും കനിവ് ആംബുലൻസ് പ്രവർത്തകരും ചേർന്ന് പുത്തൻപള്ളി കെ എം എം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ട നടപടികൾക്കായി പൊന്നാനി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധക്കൾക്ക് വിട്ട്നൽകും.