പെരുമ്പിലാവ്: ആദ്യമായി ആംബുലൻസ് ഡ്രൈവറായി ശ്രദ്ധ നേടിയ സഫിയ അബൂബക്കറിനെ ആദരിച്ചു. പൊന്നാനിയിൽ നിന്ന് ആദ്യമായി ഹെവി വൈക്കിൾ ലൈസൻസ് സ്വന്തമാക്കിയ സഫിയ അബൂബക്കറിനെയാണ് പെരുമ്പിലാവിൽ നടന്ന എഒഡിഎ തൃശ്ശൂർ ജില്ലാ സമ്മേളന വേദിയിൽ ആദരിച്ചത്.
ചങ്ങരംകുളം ആലംകോട് സ്വദേശിനിയായ സഫിയ കവല്ലൂരിലാണ് കുടുംബത്തോടൊപ്പം താമസിച്ച് വരുന്നത്. ആംബുലൻസ് ഡ്രൈവറായും ജോലി ചെയ്ത സഫിയ അടുത്തിടെ മാധ്യമശ്രദ്ധ നേടിയിരുന്നു. എടപ്പാളിലും ചങ്ങരംകുളത്തുമായി ഡ്രൈവിങ്ങ് പരിശീലകയായി ജോലി ചെയ്ത് വരികയാണ് സഫിയ അബൂബക്കർ.