കൊപ്പത്ത് യു.ഡി.എഫിനെ ഭാഗ്യം തുണച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ എം.സി.അബ്ദുൽ അസീസിനെ തെരഞ്ഞെടുത്തു.
ഒന്നാം വാർഡ് അംഗം അഭിലാഷ് (ബി.ജെ.പി) വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സി.പി.എമ്മിലെ ടി.ഉണ്ണികൃഷ്ണനും മുസ്ലിം ലീഗിലെ അബ്ദുൽ അസീസിനും എട്ട് വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുത്തത്. പ്രസിഡണ്ടായി ചുമതലയേറ്റ അബ്ദുൽ അസീസിനെ അനുമോദിച്ചുകൊണ്ട് കൊപ്പത്ത് യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.