പെരുമ്പിലാവ് പുഞ്ചിരികാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.ബൈക്ക് യാത്രികനായ മുതുതല സ്വദേശി പുളിക്കൽ സുരേന്ദ്രനാണ് (53) ഗുരുതരമായ് പരിക്കേറ്റത്.
പരിക്കേറ്റ സുരേന്ദ്രനെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്കു ശേഷം തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് കാലത്ത് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന കാറും കുന്നംകുളം ഭാഗത്ത് പോയിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു ബൈക്കിന്റെയും മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. കാറിന്റെ ഡ്രൈവർ ഉറങ്ങിയത് ആവാം അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.