പാലക്കാട് ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കടത്തി കൊണ്ടുപോയ കാർ കണ്ടെത്തി.പട്ടാമ്പി സ്വദേശി നാസറിന്റെ കാറാണ് കണ്ടെത്തിയത്.കാർ ഓടിച്ച ആളെ കണ്ടെത്താനായിട്ടില്ല
അന്വേഷണ സംഘം ഏറെ നാളായി ഈ കാറിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.പട്ടാമ്പി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം ഈ കാറിലാണ് ആയുധങ്ങൾ കടത്തി കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് 22 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത് .