പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് NEST അക്കാദമി സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ CUET യെ കുറിച് അറിയാനും പ്രവേശനം നേടാനും സഹായകമാകുന്ന സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം നടത്തുന്നു. മെയ് 16 തിങ്കളാ്ച തൃത്താല ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പ്രോഗ്രാം പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ജയ ഉത്ഘാടനം ചെയ്യും.
മെൻ്റക്സ് ഐഎഎസ് അക്കാദമി ഫാക്കൽറ്റി മുഹമ്മദ് അസ്ഹർ എം എ ക്ലാസ്സ് എടുക്കും.രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET യെക്കുറിച്ചുള്ള ഓറിയന്റേഷൻ പ്രോഗ്രാമിൽ വിദ്യാർഥികൾക്ക് സംശയ നിവാരണത്തിന് പ്രത്യേക സെഷൻ ഉണ്ടായിരിക്കും.
വിദ്യാഭ്യാസ രംഗത്ത് താരതമ്യേനെ പിന്നാക്കം നിൽക്കുന്ന നമ്മുടെ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് രാജ്യത്തിൻ്റെ ഉന്നത കലാലയങ്ങളിൽ പ്രവേശനം നേടി ക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുനത്.രജിസ്റ്റർ ചെയ്യാൻ -: 8848871770