പടിഞ്ഞാറങ്ങാടി : പറക്കുളം സലാഹുദ്ധീൻ അയൂബി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ പുതുതായി തുടക്കം കുറിച്ച എസ്. എ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശറഫുദ്ധീൻ കളത്തിൽ നിർവഹിച്ചു.ചടങ്ങിൽ പ്രമുഖ ഫ്രീസ്റ്റൈൽ ഫുട്ബോളറും യൂ.ആർ.എഫ് വേൾഡ് റോക്കോർഡിന് ഉടമയുമായ അഖിൽ റാസി ചങ്ങരംകുളം മുഖ്യധിതിയായി.
അയ്യൂബി എഡ്യൂസിറ്റി പ്രസിഡണ്ട് ഒറവിൽ ഹൈദർ മുസ്‌ലിയാർ, സെക്രട്ടറി അബ്ദുൽ കബീർ അഹ്സനി, സയ്യിദ് അബസ് അലി തങ്ങൾ ചലിശ്ശേരി, സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ് കുമരനെല്ലൂർ, ഉനൈസ് സഖാഫി കുടല്ലൂർ, അലി അക്ക്ബർ വിലയത്തി, സ്കൂളിലെ കായിക അധ്യാപകരായ ഷമ്ഫിൽ പി എസ്, പി ടി അഷറഫ് വെള്ളാളൂർ തുടങ്ങിയവർ സംസാരിച്ചു.
ആദ്യ ഘട്ട ക്യാമ്പിൽ മുപ്പത് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.