സാഹസികതയുടെ അതിശയ കാഴ്ചകളുമായി എടപ്പാളിൽ ജംബോ സർക്കസ് കൂടാരം ഇന്ന് ഉയരും | KNews


എടപ്പാൾ : കാണികളെ ഉദ്വേഗത്തിന്‍റെ മുൾമുനയിൽ നിർത്തുന്ന അഭ്യാസ പ്രകടനങ്ങളുമായി എടപ്പാളിൽ  ജംബോ സർക്കസ് കൂടാരം ഇന്ന്  ഉയരും. എടപ്പാൾ സഫാരി മൈതാനിയിൽ  ഇന്ന് വൈകീട്ട് 7 മണിക്ക്  ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും.

നാളെ മുതൽ ദിവസേന മൂന്ന് ഷോകൾ ഉണ്ടായിരിക്കും.സമയം ഉച്ചയ്ക്ക് 1മണി, വൈകീട്ട് 4മണി,7മണി

വിസ്മയ പ്രകടനങ്ങളിലെ പുതുമയാണ് ജംബോയുടെ പ്രത്യേകത. കോവിഡ് കാലത്തിനു ശേഷം ഏറെ ഏറെ പ്രതീക്ഷയോടെയാണ് എടപ്പാളിൽ സർക്കസ് കൂടാരം ഉയരുന്നത് .ഒരു മാസക്കാലം പ്രദർശനം ഉണ്ടാവും.

കൊവിഡ് ലോക്ക് ഡൗണിൽ വരുമാനം നിലച്ചതിനെ തുടർന്ന് സർക്കസ് കലാകാരൻമാർ കൂടാരം വിട്ട് മറ്റുജോലികൾക്ക് പോയിരുന്നു.കൂടുതൽ ഇളവുകൾ ലഭിച്ചതോടെയാണ് സർക്കസ് തമ്പുകളിൽ കളിചിരികൾ ഉയർന്നത്. 

വിസ്മയ പ്രകടനങ്ങളിലെ പുതുമയാണ് ജംബോയുടെ പ്രത്യേകത.കാണികൾ പഴയ ആവേശത്തോടെ കൂടാരങ്ങളിലെത്തുമെന്നാണ്  ജംബോ സർക്കസ് ഉടമകകളുടെ പ്രതീക്ഷ .


Tags

Below Post Ad