റെയിൽവേയിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പുസംഘത്തിനെതിരേ ഉദ്യോഗാർഥികളുടെ പരാതി.


കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ക്ലാർക്ക് ഉൾപ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനംചെയ്തിരുന്നത്. 40,000 രൂപമുതൽ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരിൽനിന്നായി ഈടാക്കിയിരുന്നത്. 

എടപ്പാൾ വട്ടംകുളം കവുപ്ര സ്വദേശിനി, മുക്കത്തെ പ്രാദേശിക ബി.ജെ.പി. നേതാവ് എന്നിവരടക്കമുള്ളവരുടെ പേരിലാണ് പരാതി. മുക്കം വല്ലത്തായ്പ്പാറ, തിരുവമ്പാടി പൊന്നാങ്കയം സ്വദേശികളാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. തട്ടിപ്പുസംഘത്തിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷുകളിൽ ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ട്.

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവും നൽകി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. സതേൺ റെയിൽവേക്ക് ചെയർമാനില്ല എന്ന വസ്തുതയിൽ നിന്നുമാണ് തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവർക്ക് തോന്നിത്തുടങ്ങിയത്. 

ഇവരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസിലാവുന്നത്. മലബാർ ജില്ലകളിൽനിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിലും കർണാടകയിലും വേറെയും. ഇതിൽ എല്ലാവരും മലയാളികളുമാണ്.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ നിയമന ഉത്തരവും നൽകി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.


Below Post Ad