കപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ രാഷ്ട്രീയ വിവേചനത്തിനും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഗുണ്ടായിസത്തിനുമെതിരെ സിപിഐ കപ്പൂർ എൽസിയുടെ നേതൃത്വത്തിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി.
ധർണ്ണ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു.സിപിഐ തൃത്താല മണ്ഡലം കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി മനേഷ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ഹംസ തിരുമ്മിറ്റക്കോട്, സിപിഐ കപ്പൂർ എൽസി സെക്രട്ടറി അലവി തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.ബാഷിൻ അധ്യക്ഷനായ പരിപാടിക്ക് വൈശാഖ് സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു.