കുമരനല്ലൂർ: കുളത്തിൽ മുങ്ങിമരിച്ച അയൽവാസികളും കൂട്ടുകാരുമായ വിദ്യാർഥികൾക്ക് കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.പട്ടിത്തറ ഒതളൂർ അരിക്കാട് പുളിഞ്ചോട്ടിൽ തേവർ പറമ്പിൽ ശിവന്റെ മകൻ ജഗൻ ( 17 ) ഒതളൂർ കോമമാത്ര വളപ്പിൽ സുകുമാരന്റെ മകൻ സായൂജ് (17) എന്നിവരുടെ ചേതനയറ്റ ഭൗതികശരീരം ഒരു മണിയോടെ പഠിച്ച് വളർന്ന ഗോഖലെ സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ നാടൊന്നാകെ വിതുമ്പി.സഹപാഠികളെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സഹപാഠികളും അധ്യാപകരും നാട്ടുകാരും വിങ്ങിപ്പൊട്ടി.
ഞായറാഴ്ച സ്കൂൾ ഗ്രൗണ്ടിൽ കളി കഴിഞ്ഞ് മടങ്ങുന്നതിന്നിടെ കല്ലടത്തൂർ വല്ല്യ ത്രകളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേരും കുളത്തിലെ ചണ്ടിയിൽ കുരുങ്ങി മരിക്കുകയായിരുന്നു. ഇരുവരും കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ടു വിദ്യാർത്ഥികളാണ്.
ഞായറാഴ് രാവിലെ കുമരനല്ലൂർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലന കേമ്പിൽ പങ്കടുക്കാൻ പോയ 8 അംഗ സംഘം തിരിച്ചു വരുമ്പോഴാണ് കുളിക്കാനും നീന്തൽ പരിശീലനത്തിനുമായി കുളത്തിൽ ഇറങ്ങിയത്. മൂന്ന് പേരെ കൂടെ ഉണ്ടായിരുന്ന ശ്രീജിത്ത് രക്ഷപ്പെടുത്തി എങ്കിലും ജഗനും സായൂജ്യം ചണ്ടിയിൽ കെട്ടി പിണഞ്ഞത് മൂലം രക്ഷിക്കാനയില്ല. പോസ്റ്റ് മോർട്ട നടപടിക്ക് ശേഷം ഇരുവരുടെയും മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.
സ്പീക്കർ എം.ബി രാജേഷ്പി,. മമ്മികുട്ടി എം എൽ എ ,മുൻ എം എൽ എ വി.ടി ബൽറാം. കപ്പൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാൻ പി.ജയൻ. തഹസിൽദാർ ടി.പി. കിഷോർ . പ്രിൻസിപ്പാൾ പ്രിയ പ്രധാനധ്യാപകൻ പി വി റഫീഖ്. വിദ്യഭ്യാസ ഉപകാര്യ ലയ ഓഫീസർ പി വി സിദ്ദീഖ്. പിടി എ പ്രസിഡന്റ് പി.കെ.രാമകൃഷ്ണൻ. കുമരനല്ലൂർ സ്കൂൾ പിടി എ വൈസ് പ്രസിഡന്റ് കെ. നൂറുൽ അമീൻ. അലി കുമരനല്ലൂർ.എം.പി. കൃഷ്ണൻ.വി. അബ്ദുള്ള കുട്ടി തുടങ്ങിയ പ്രമുഖർ ആഭരാജ്ലി അർപ്പിച്ചു. പിന്നീട് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിസംസ്കരിച്ചു. സമിഷ യാണ് ജാഗന്റെ അമ്മ .സ്നേഹൻ . ദയാൽ സഹോദരങ്ങളാണു. , സായൂജിന്റെ അമ്മ : പ്രീന. സഹോദരി: സുപ്രിയ.