തൃത്താല അത്താണിയിൽ കഞ്ചാവ് ചെടി കണ്ടെത്തി |KNews


.തൃത്താല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നൗഫലും സംഘവും ചേർന്ന് തൃത്താല അത്താണി ജംഗ്ഷനിൽ നിന്നും ഭാരതപുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പുഴയോരത്ത് ഉദ്ദേശം ആറ്  മാസം പ്രായമായ 4.5 അടി ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി.

പൊ​തു​സ്ഥ​ല​ത്ത് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ എ​ക്സൈ​സ്  ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ചെ​ടി വ​ള​ർ​ത്തി​യ​താ​ണോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണ്.  പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി .കലാധരൻ, പ്രിവേന്റീവ് ഓഫീസർ മാരായ E.ജയരാജൻ, ജയദേവനുണ്ണി (ഗ്രേഡ് )സിവിൽ എക്‌സൈസ് ഓഫീസർ മാരായ V.P. മഹേഷ്‌, P.K. നിഖിൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Below Post Ad