വിദേശത്തുനിന്ന് വരുന്നവർക്ക് ആർ ടി പി സി ആർ പരിശോധന;കർശന നിർദേശവുമായി കേന്ദ്രം


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ നൽകി സർക്കാർ. 

വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.

ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കാനം നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസോലേഷനിൽ പാർപ്പിക്കാനും നിർദേശമുണ്ട്.

​ആശുപത്രികളിൽ പനിലക്ഷണവുമായി എത്തുന്ന ആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നും നിർദേശമുണ്ട്. രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണം നടത്താനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Below Post Ad