വളർത്തു നായയുടെ കടിയേറ്റ് കോളജ് വിദ്യാർഥിനി മരിച്ചു | KNews


 പാലക്കാട്: വളർത്തു നായയുടെ കടിയേറ്റ കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് തൃശൂർ മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്.

മേയ് 30നാണ് ശ്രീലക്ഷ്മിക്ക് വളർത്തുനായയുടെ കടിയേറ്റത്. രണ്ടു ദിവസം മുൻപ് പേവിഷബാധ ലക്ഷണം കണ്ടിരുന്നു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Below Post Ad