പട്ടാമ്പി താലൂക്കിൽ പലചരക്കുകടകളില്‍ നിയമ വിരുദ്ധമായി ഭക്ഷ്യ എണ്ണകള്‍ ചില്ലറ വില്‍പനയ്ക്കായി സൂക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി ഭക്ഷസുരക്ഷാ ഓഫീസര്‍ അറിയിച്ചു.
ലേബല്‍ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്ഷ്യ എണ്ണയുടെ ഗുണവും പഴക്കവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉറപ്പാക്കാന്‍ കഴിയില്ല. ചില്ലറ വില്‍പനക്കായി സൂക്ഷിക്കുന്ന എണ്ണകള്‍ ഫുഡ് ഗ്രേഡ് അല്ലാത്ത പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. അത്തരം പാത്രങ്ങളില്‍ നിന്നും എണ്ണയിലേക്ക് ചേരുന്ന രാസവസ്തുക്കള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമാണ്.
പരിശോധനകളില്‍ എണ്ണ ചില്ലറ വില്‍പനയ്ക്കായി ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഒറ്റപ്പാലം- പട്ടാമ്പി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.