പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്


 പെരുമ്പിലാവ്: കരിക്കാട് സെന്ററിൽ  കാറുകൾ തമ്മിൽ  കൂട്ടിയിടിച്ച് ഉണ്ടായ  അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. 

പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി കൂട്ടിമൂച്ചിക്കൽ 29 വയസ്സുള്ള മിർഷാദ്, കരിക്കാട് സ്വദേശി തെക്കുപറമ്പത്ത് വീട്ടിൽ 28 വയസ്സുള്ള ഷമീം, കോഴിക്കോട് കറുവത്തൂർ സ്വദേശി തൂക്കോട്ട് വീട്ടിൽ 21 വയസ്സുള്ള അരുൺ, കാട്ടാകമ്പാൽ നടുവിൽ പാട്ട് വീട്ടിൽ 21 വയസ്സുള്ള അഭിഷേക് എന്നിവർക്കാണ് പരിക്കേറ്റത്.

പരുക്കേറ്റ നാലുപേരെയും  പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായ രണ്ടുപേരെ പിന്നീട് തൃശൂർ ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് അപകടം.

Below Post Ad