റാസൽഖൈമയിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച പട്ടിത്തറ ആലൂർ സ്വദേശി തെങ്ങിൽ ഉമ്മറിന്റെ (55) മൃതദേഹം നാളെ നാട്ടിലെത്തിക്കും.
കെ എം സി സി യുടെ നേതൃത്വത്തുൽ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി 12.45 നുള്ള ഷാർജാ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതെന്നും നാളെ രാവിലെ ആറോടെ കോഴിക്കോട് എത്തിച്ചേരുമെന്നും റാസൽഖൈമ കെഎംസിസി എമർജൻസി വിങ് കൺവീനർ ഹസൈനാർ കോഴിച്ചെന, ഫൈസൽ പുറത്തൂർ എന്നിവർ അറിയിച്ചു
റാസല്‍ഖൈമയില്‍ ഇരുപത്തഞ്ച് വര്‍ഷത്തോളമായി ടൈപ്പിസ്റ്റായി ജോലി ചെയ്ത് വന്നിരുന്ന ഉമ്മർ കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് താമസ സ്ഥലത്ത് മരിച്ചത്
നാളെ രാവിലെ പൊതു ദർശനത്തിന് ശേഷം കുണ്ടുകാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.ഭാര്യ ഫാത്തിമ്മ,മക്കൾ ജുമാനഷിറിൻ (29) മുഹമ്മദ് ജുമൈൽ (19)