റാസൽഖൈമ:പട്ടിത്തറ ആലൂർ സ്വദേശി തെങ്ങിൽ പോക്കർ മകൻ ഉമ്മർ (55) റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരിച്ചു .മിനിഞ്ഞാന്ന് രാത്രി ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ഇരുപത്തഞ്ച് വര്‍ഷത്തോളമായി റാസല്‍ഖൈമയില്‍ ടൈപ്പിസ്റ്റായി ജോലി ചെയ്ത് വരുകയായിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്..
ഫോറൻസിക് റിസൾട്ട് ലഭ്യമായാൽ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന് റാസൽഖൈമ കെഎംസിസി എമർജൻസി വിങ് കൺവീനർ ഹസൈനാർ കോഴിച്ചെന, ഫൈസൽ പുറത്തൂർ എന്നിവർ അറിയിച്ചു.