ആനക്കര ഗ്രാമ പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പള്ളിപ്പടി കാറ്റാടിക്കടവിൽ നിർമ്മിക്കുന്ന പച്ചതുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് നിർവ്വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗിരിജ മോഹനൻ, വി പി ബീന, ദീപ, എൻ ആർ ജി എസ് ജീവനക്കാരായ റോഷിൻ, ഷഹൽ, സിയാദ് തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
സോഷ്യൽ ഫോറെസ്ട്രിയുമായി സഹകരിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിച്ച നഴ്സറിയിൽ വളർത്തിയെടുത്ത വിവിധയിനം ഫലവൃക്ഷ തൈകൾ ഉപയോഗിച്ചാണ് പച്ചതുരുത്ത് ഉണ്ടാക്കുന്നത്. ഇപ്രകാരം വളർത്തിയെടുത്ത പതിനായിരത്തിലധികം തൈകൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്തിരുന്നു