കുറ്റിപ്പുറം പുതിയ പാലം വേഗത്തിൽ;പൈലിങ്‌ പുരോഗമിക്കുന്നു | Knews


 കുറ്റിപ്പുറം പുതിയ പാലത്തിന്റെ പൈലിങ്‌ ജോലികൾ അതിവേഗം പുരോഗമിക്കുന്നു . പൈലിങ്‌ പൂർത്തിയായ ഇടങ്ങളിൽ തൂണുകളുടെ കോൺക്രീറ്റ്‌ ജോലികളും നടക്കുന്നു. പുഴയിൽ 20 മുതൽ 40 മീറ്റർ താഴ്‌ചയിലാണ്‌ പൈലിങ്‌ നടക്കുന്നത്‌.

ദേശീയപാത വികസനത്തിൽ നിർണായക നിർമാണം നടക്കുന്ന  കുറ്റിപ്പുറത്ത്  ഭാരതപ്പുഴയിൽ നിലവിലുള്ള പാലത്തോട്‌ ചേർന്ന്‌ വടക്കുവശത്ത്‌ ആറുവരിയിലാണ്  പുതിയ പാലം നിർമാണം നടക്കുന്നത്. നിലവിലുള്ള പാലം സർവീസ്‌ റോഡ്‌ ആയി ഉപയോഗിക്കും.

Below Post Ad