പരിശുദ്ധ ഹജ്ജ് കർമത്തിനെത്തിയ വളാഞ്ചേരി സ്വദേശി മദീനയിൽ നിര്യാതനായി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ വളാഞ്ചേരി കരേക്കാട് സ്വദേശി കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മരിച്ചത്.
സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരോടൊപ്പം ജൂൺ അഞ്ചിന് കൊച്ചിയിൽ നിന്നും സൗദി എയർലൈൻസ് വഴിയാണ് ഇദ്ദേഹം മദീനയിലെത്തിയത്.മയ്യിത്ത് മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.