ഒമാനിലെ സലാലയിൽ തൃത്താല കൊപ്പം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃത്താല, കൊപ്പം പറക്കാട് സ്വദേശി അറുതിയതില്‍ അലവി മകന്‍ ഹംസ (52) ആണ് ഒമാനിലെ സലാല ഖാബൂസ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ പതിനാറ് വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന ഹംസ മര്‍ബാദില്‍ ഫുഡ്സ്റ്റഫില്‍ ജോലി ചെയ്തു വരികയായിരുന്നു.ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: ഫാത്തിമ. ഭാര്യ: അസീന. മക്കള്‍: ആരിഫ, തസ്‌നിയ, സാലിഹ്. മരുമകന്‍: ഫൈസല്‍. സഹോദരങ്ങള്‍: മരക്കാര്‍, ആമിന.