പരിസ്ഥിതി ദിനത്തിൽ കുറ്റിപ്പുറത്ത് വ്യത്യസ്തമായൊരു വിവാഹം | KNews

പരിസ്ഥിതി ദിനത്തിൽ നടന്ന  നജീബ് കുറ്റിപ്പുറത്തിന്റെ മകന്റെ വിവാഹമാണ് തികച്ചും വിഭിന്നമായ രീതിയിൽ ആകർഷകമായത്.വ്യത്യസ്ത ഇനം വൃക്ഷ തൈകളാൽ വേദി അലങ്കരിച്ചും പങ്കെടുത്ത അതിഥികൾക്ക് സമ്മാനമായി വൃക്ഷ തൈകൾ നൽകിയും വേറിട്ട ചടങ്ങ് ഏറെ മനോഹരമായിരുന്നു വിവാഹ ചടങ്ങുകൾ.

സാമൂഹിക പ്രവർത്തകനായ നജീബ് കുറ്റിപ്പുറം.നോർത്തിന്ത്യൻ ഗ്രാമങ്ങളിലടക്കം സേവന പദ്ധതികൾക്ക് നേതൃത്വം നൽകിയ ഒരു വ്യക്തികൂടിയാണ്

ചടങ്ങിനിടെ അദ്ദേഹം ഒരു കുട്ടിയെ എല്ലാവർക്കുമായി പരിചയപ്പെടുത്തുകയുണ്ടായി. ആരോരുമില്ലാത്ത സഹപാഠിയായ കുട്ടിയേയും മാതാവിനേയും രണ്ട് മുറികൾ മാത്രമുള്ള തന്റെ കുഞ്ഞു വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്ന് അഭയം നൽകിയ നന്മ നിറഞ്ഞ മനസ്സിനുടമയായ ഒരു കുട്ടിയെ ആണ് അവിടെ അദ്ദേഹം വിശിഷ്ടാതിഥികൾക്ക് മുൻപിൽ പരിചയപ്പെടുത്തിയത്

നന്മകളെ പരിചയപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും തന്റെ ജീവിതം പോലെ ധന്യമായ ഒരു ചടങ്ങാക്കി മകന്റെ വിവാഹവേളയും നജീബ് മാറ്റുകയായിരുന്നു. ഇത്തരത്തിൽ.

തമിഴ് സാഹിത്യകാരന്മാർ,മലയാള സാഹിത്യ സിനിമ രംഗത്തെ പ്രമുഖർ,ക്രൈസ്തവ പുരോഹിതർ,ഹിന്ദു-മുസ്ലിം പണ്ഡിതർ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്‌ത ശ്രേണികളിലുള്ള അതിഥികളാലും സമ്പന്നമായിരുന്നു ചടങ്ങ്.


Below Post Ad