മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്ന് ധനതത്വ ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ പട്ടാമ്പി ഗവ. എസ് എൻ ജി എസ് കോളേജിലെ അസ്സിസ്റ്റൻറ് പ്രൊഫസർ ആമിന പൂവഞ്ചേരിയുടെ ഡോക്ടറേറ്റിന് പത്തരമാറ്റ് തിളക്കം.സാധാരണ കർഷക കുടുംബത്തിൽ നിന്നും കനൽ വഴികൾ പിന്നിട്ടാണ് ഡേക്ടറേറ്റിൻ്റെ തിളക്കത്തിലേക്ക് എത്തിച്ചേർന്നത്.
.കേരളത്തിലെ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക നിലയുടെ വിശകലനം എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഡോക്ടറേറ്റ് നേടിയത്.തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ പരീക്ഷാ കൺട്രോളറും സാമ്പത്തിക ശാസ്ത്ര അസോസിയേറ്റ് പ്രൊഫസ്സറുമായഡോ. റെജിമോൻ പി എം ആയിരുന്നു ഗവേഷണ മാർഗ്ഗദർശി.
മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ വെള്ളേരി എന്ന ഗ്രാമത്തിലെ സാധാരണ യാതാസ്ഥിതിക കർഷക കുടുംബത്തിൽ ജനിച്ച ആമിന പൂവഞ്ചേരിയുടെ കുടുംബ സാഹചര്യവും, വിജ്ഞാന പാതയിൽ അവർ താണ്ടിയ വഴികളും അങ്ങേയറ്റം കഠിനവും, കഷ്ടപ്പാടുകളും പ്രതിസന്ധികളും നിറഞ്ഞതുമായിയിരുന്നു.അത് കൊണ്ട് തന്നെ ഈ ഡോക്ടറേറ്റിന് പത്തരമാറ്റിൻ്റെ തിളക്കമുണ്ട്.
വെള്ളേരിയിലെ കർഷകനായിരുന്ന പൂവഞ്ചേരി അഹമ്മദിൻ്റെയും, ആയിശയുടെയും ഏഴ് മക്കളിൽ ആറാമത്തെയാളാണ് ആമിന.ഭർത്താവ് പൊന്നാനിയിലെ അഭിഭാഷകനായ അഡ്വ. കെ പി എം ഷാഫി വെളിയങ്കോട്. മക്കൾ: ഫാത്തിമത്ത് സുഹറ ഫബി, സഹീറുദ്ധീൻ മുഹമ്മദ്. കുടുംബസമേതം വെളിയങ്കോടാണ് താമസം.