കപ്പൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരത്താണിയിൽ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചിലവിൽ വയോജനങ്ങൾക്ക് സ്നേഹവീട് ഉയരുന്നു നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ , ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബടീച്ചർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ വി യു സുജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രദേശവാസികളായ ഇബ്രാഹീം ,ബാവ സുരേഷ് ,ബക്കർ രാധാകൃഷ്ണൻ ,ജയ തുടങ്ങിയവർ പങ്കെടുത്തു