വരകളിൽ വിസ്മയം തീർത്ത് ശിവരഞ്ജിനി | KNews


വരകളിൽ വിസ്മയം തീർക്കുകയാണ്  ശിവരഞ്ജിനി എന്ന കൊച്ചു മിടുക്കി.പെരിങ്ങോട് ഹൈസ്‌കൂളിൽ  നിന്ന്  പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ പ്രവേശനത്തിന് കാത്തിരിക്കുന്ന ശിവരഞ്ജിനിയുടെ ചിത്രങ്ങൾ അദ്‌ഭുതപ്പെടുത്തുന്നവയാണ്.

പെരിങ്ങോട് ഹൈസ്കൂളിലെ ലൈബ്രറിയുടെയും ആർട്ട്‌ ഗാലറിയുടെയും ഉദ്‌ഘാടന വേദിയിൽ ശിവരഞ്ജിനി വരച്ച സ്‌പീക്കർ എം.ബി.രാജേഷിന്റെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു 

പെരിങ്ങോട് സ്കൂൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ആദ്യം ഓർമ്മ വരിക അവരുടെ പഞ്ചാവാദ്യ പെരുമയെക്കുറിച്ചാണ്.സ്കൂൾ കലോത്സവ വേദികളിൽ എത്രയോ വർഷങ്ങളായി പെരിങ്ങോട് സ്കൂളിലെ കുട്ടികൾ സമാനതകളില്ലാത്ത താളവിസ്മയങ്ങൾ തീർക്കുന്നു. സ്കൂളിൽ നടപ്പാക്കിയ ആർട്ട്‌ ഗാലറി എന്ന വ്യത്യസ്തമായ ആശയം കൊണ്ടാണ് ഇപ്പോൾ പെരിങ്ങോട് സ്‌കൂൾ ശ്രദ്ധനേടുന്നത്.

പഴയ ചിത്രകല അധ്യാപകൻ ഗണപതി മാഷുടെ മനോഹര ചിത്രങ്ങളും കുട്ടികളുടെ സൃഷ്ടികളും എല്ലാമടങ്ങുന്നതാണ് ആർട്ട്‌ ഗാലറി. പ്രതിഭാധനനായ ചിത്രകാരൻ ബസന്ത് പെരിങ്ങോട് ഗണപതി മാഷുടെ ശിഷ്യനും പെരിങ്ങോട് സ്കൂളിലെ പൂർവ വിദ്യാർഥിയുമാണ്. 

ആദ്യമായാണ് ഒരു സ്കൂളിൽ ഒരു ആർട്ട്‌ ഗാലറി സജ്ജീകരിക്കാൻ ശ്രമിക്കുന്നത് .മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇനിയൊരു മ്യൂസിയം സജ്ജീകരിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് പ്രധാനാധ്യാപിക ശ്രീകല പറഞ്ഞു.

നൂതന ആശയങ്ങളുമായി വിദ്യാലയ അന്തരീക്ഷത്തെ സർഗ്ഗത്മകമാക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെയും  മാനേജ്മെന്റിനെയും സ്പീക്കർ പ്രത്യേകം അഭിനന്ദിച്ചു.

Below Post Ad