പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു | KNews


ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു.പട്ടാമ്പി സ്വദേശി മഞ്ഞലിങ്കല്‍ വീട്ടില്‍ നവാസ്(33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അന്‍ഷാദിന് പരുക്കേറ്റു. 

ഇരുവരും ഒരുമിച്ചു താമസിക്കുന്ന നാദാപുരത്തെ വാടക വീട്ടിലാണ് സംഭവം നടന്നത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽനിന്നാണ് ഷോക്കേറ്റതെന്ന് സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്ന അതിഥി തൊഴിലാളി വ്യക്‌തമാക്കി. 

ഷോക്കേറ്റതിന് പിന്നാലെ ഇരുവരെയും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അൻഷാദിനു കാര്യമായ പരിക്കുകളില്ല. ക്വാർട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക് വയറുകളും നിലത്തു വീണ നിലയിൽ കണ്ടെത്തി.


Below Post Ad