ചങ്ങരംകുളത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി | KNews

 


ചങ്ങരംകുളം: കാഞ്ഞിയൂരിൽ വയോധികയെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിയൂർ എഎംഎൽപി സ്കൂളിന് പുറക് വശം താമസിക്കുന്ന പരേതനായ നീലിയാട്ടിൽ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമ്മു(75)നെയാണ് വീടിന് സമീപത്തെ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയോടെ കാണാതായ കുഞ്ഞുമ്മുവിനെ ഏറെ വൈകിയും കാണാതെ വന്നതോടെ സമീപവാസികൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകിയിട്ട് നാല് മണിയോടെയാണ് വീടിനടുത്തുള്ള തോട്ടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.

പൊന്നാനിയിൽ നിന്നെത്തിയ ഫയർഫോഴ്സും, സിവിൽ ഡിഫൻസും, ചങ്ങരംകുളം പോലീസും,നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ചങ്ങരംകുളം എസ്ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മകൾ മിനി.മരുമകൻ അശോകൻ

Below Post Ad