കൂറ്റനാട് 110 കെ.വി. സബ്‌സ്റ്റേഷനിലെ അതിവേഗ വാഹനചാർജിങ് സ്റ്റേഷന്റെയും എട്ട് പോൾമൗണ്ട് ചാർജിങ് സ്റ്റേഷന്റെയും ഉദ്ഘാടനം നാലിന് രാവിലെ 10-ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന നിർവഹിച്ചു
ചാർജിങ് സ്റ്റേഷനുകൾ: 1. 110 കെ.വി. സബ് സ്റ്റേഷൻ കൂറ്റനാട് (നാഗലശ്ശേരി പഞ്ചായത്ത്) 2. കൂറ്റനാട് സെന്റർ (നാഗലശ്ശേരി പഞ്ചായത്ത്) 3. കൂട്ടുപാത സെന്റർ (തിരുമിറ്റക്കോട് പഞ്ചായത്ത്) 4. തൃത്താല-പട്ടാമ്പി റോഡ് (തൃത്താല പഞ്ചായത്ത്) 5. കൊടിക്കുന്ന് സെന്റർ (പരുതൂർ പഞ്ചായത്ത്) 6. കറുകപുത്തൂർ (തിരുമിറ്റക്കോട് പഞ്ചായത്ത്) 7. പടിഞ്ഞാറങ്ങാടി സെന്റർ (കപ്പൂർ പഞ്ചായത്ത്) 8. കുമ്പിടി സെന്റർ (ആനക്കര പഞ്ചായത്ത്) 9. ചാലിശ്ശേരി അമ്പലത്തിന് സമീപം (ചാലിശ്ശേരി പഞ്ചായത്ത്).
പോള് മൗണ്ടഡ് ചാര്ജിങ് സ്റ്റേഷനുകള്
'ചാര്ജ് മോഡ്' എന്ന മൊബൈല് ആപ്ലിക്കേഷന് ഉപയോഗിച്ച് ആളുകള്ക്ക് ചാര്ജിങ് സ്റ്റേഷനുകളുടെ കൃത്യ സ്ഥലം അറിയാനും ചാര്ജിങ്ങിന് ശേഷം പണമിടപാട് നടത്താനും കഴിയും. വൈദ്യുതി തൂണില് വൈദ്യുതി അളക്കുന്നതിനുള്ള എനര്ജി മീറ്ററും വാഹനം ചാര്ജ് ചെയ്യുമ്പോള് അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല് ആപ്ലിക്കേഷന് വഴി പണം അടച്ച് ടൂവിലറുകള്ക്കും ഓട്ടോറിക്ഷകള്ക്കും ഇവിടെനിന്ന് ചാര്ജ് ചെയ്യാന് കഴിയും. ഒരു യൂണിറ്റ് ചാര്ജ് ചെയ്യാന് 10 രൂപയാണ് നിരക്ക്. ഓരോ ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചാര്ജിങ് ചെയ്യുക. അതിനനുസരിച്ച് ചാര്ജിങ് വ്യത്യസ്തമായിരിക്കും.
ഫാസ്റ്റ് ചാര്ജിങ് സെന്ററുകള്
നാലുചക്രവാഹനങ്ങള്ക്കുള്ള സ്റ്റേഷനുകളില് 10 കിലോവാട്ട് മുതല് 60 കിലോ വാട്ട് വരെ ശേഷിയുളള യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിപണിയില് ഇപ്പോള് ഉള്ളതും സമീപഭാവിയില് പ്രതീക്ഷിക്കാവുന്നതുമായ എല്ലാവിധ കാറുകളും ചാര്ജ്ജ് ചെയ്യാന് ഈ സ്റ്റേഷനുകള് പര്യാപ്തമാണ്. സ്റ്റേഷനുകള് പ്രവര്ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ല. 15 മിനിറ്റുകൊണ്ട് കാറുകള് ഫുള് ചാര്ജ് ചെയ്യാവുന്ന സ്റ്റേഷനുകളില് യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. മൊബൈല് ആപ്ലിക്കേഷന് വഴി പണമടയ്ക്കുന്നതിനും അടുത്തുളള സ്റ്റേഷന്റെ ലൊക്കേഷന് അറിയുന്നതിനും സാധിക്കും.