കുറ്റിപ്പുറം ഹോസ്റ്റലിൽ ലഹരിപ്പാർട്ടി;14 വിദ്യാർഥികൾ അറസ്റ്റിൽ


 

കുറ്റിപ്പുറത്ത് ഹോസ്റ്റലിൽ ഹഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപ്പാർട്ടി നടത്തിയ 14 വിദ്യാർഥികൾ അറസ്റ്റിൽ. കുറ്റിപ്പുറത്തെ സ്വകാര്യ ഹോസ്റ്റലിൽനിന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വിദ്യാർഥി സംഘത്തെ പൊലീസ് പിടികൂടിയത്.

 പ്രദേശത്ത് ഏതാനും ദിവസം മുൻപ് നടന്ന സംഘർഷത്തിലെ പ്രതികൾ ഹോസ്റ്റലിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം പൊലീസ് എത്തിയത്. ഈ സമയം ഹോസ്റ്റലിൽ ലഹരിപ്പാർട്ടി നടക്കുകയായിരുന്നു. 

വിവിധ മുറികളിലായി ഇരുപതോളം പേരാണ് ഉണ്ടായിരുന്നത്. 6 പേർ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽവിട്ടു.

Below Post Ad