യാത്രക്കിടയിൽ വഴിയിൽ നിന്നും വീണ് കിട്ടിയ മൊബൈൽ ഫോൺ,ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉടമസ്ഥന് നൽകി ആലൂരിലെ ആലുവീട്ടിൽ ഫാൻസി സ്റ്റോർ ഉടമ എ.വി.പ്രേമൻ മാതൃകയായി.
വീണ് കിട്ടിയ മൊബൈൽ ഫോണും, ഡ്രൈവിങ് ലൈസൻസും ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും, ഉടമ തിച്ചൂർ സ്വദേശി സുജിത് തെക്കെപുരക്കൽ എന്നയാൾക്ക് മൊബൈൽ, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ചാലിശ്ശേരി സ്റ്റേഷനിൽ വെച്ച് കൈമാറുകയും ചെയ്തു.
വീണു കിട്ടിയ മൊബൈൽ ഫോണും ലൈസൻസും സ്റ്റേഷനിൽ എത്തിച്ചു മാതൃക കാണിച്ച പ്രേമനെ ചാലിശ്ശേരി ജനമൈത്രി പോലീസ് അഭിനന്ദിച്ചു.
ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ അനീഷിനും,ജനമൈത്രി പോലീസിനും വേണ്ടി എസ്.സി.പി.ഒ.എം. വി.ശ്രീനിവാസൻ മൊബൈൽ ഫോണും,രേഖകളും ഉടമസ്ഥന് കൈമാറി. സി.പി.ഒ.വി.സുരേഷ് സന്നിഹിതനായിരുന്നു.
വ്യാപരികൾക്ക് അഭിമാനവും, പൊതുജനങ്ങൾക്ക് മാതൃകയും ആയി മാറിയ എ.വി പ്രേമനെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ, കെ.ഡി.അഭിലാഷ് എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.