തൃത്താല: വി.കെ.കടവ് കെ.വി.സൈദ് മുഹമ്മദ് എന്ന ഇബ്ബാക്ക (ടി.എം.എസ്) അന്തരിച്ചു.
തൃത്താല ഗ്രാമ പഞ്ചായത്തിൻ്റെ പ്രഥമ
പ്രസിഡണ്ടായി 24 വർഷം അദ്ദേഹം
സേവനം ചെയ്തിട്ടുണ്ട്.ദീർഘകാലം തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ ഹൈസ്കൂളിൻ്റെ മാനേജറായിരുന്നു.വികെ കടവ് മഹല്ലിൻ്റെ പ്രസിഡൻ്റ് സ്ഥാനവും
വഹിച്ചിരുന്നു.
തൃത്താലയുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം.
13 ബസ്സുകളുമായി തൃത്താല മോട്ടോർ സർവീസ് എന്ന ബസ്സ് സർവീസ് നടത്തിയിരുന്നത് അദ്ദേഹത്തിൻ്റെ ചെറുപ്പ കാലഘട്ടത്തിലായിരുന്നു.
13 ബസ്സുകളുമായി തൃത്താല മോട്ടോർ സർവീസ് എന്ന ബസ്സ് സർവീസ് നടത്തിയിരുന്നത് അദ്ദേഹത്തിൻ്റെ ചെറുപ്പ കാലഘട്ടത്തിലായിരുന്നു.
അദ്ദേഹത്തിൻ്റെ വീട് ഒരു കോടതി ആയിരുന്നു.പല അതിർത്തി തർക്കങ്ങളും. കുടുംബ പ്രശ്നങ്ങളും വിവാഹ ബന്ധങ്ങളും തീർപ്പ് കല്പിച്ചിരുന്നത് ടി.എം.എസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആ വീട്ട് കോലായിൽ വെച്ച് ആയിരുന്നു. അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലങ്ങളിൽ നല്ല സ്വാദീനവും ഉണ്ടായിരുന്നു.
പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പിരിഞ്ഞ വി.കെ.കടവുകാർ ഞെട്ടലോടെയാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത അറിഞ്ഞ്.കബറടക്കം ഇന്ന് വൈകുന്നേരം വി.കെ.കടവ് കബർസ്ഥാനിൽ.
ഭാര്യ: പരേതയായ റാബിയ. മക്കൾ: മൊയ്‌തീൻകുട്ടി, പാത്തുമ്മ, ജമീല, സുബൈദ, നസീറ, നദീറ.കെ.പി.സി.സി മെമ്പറും തൃത്താല സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുമായ കെ.വി മരക്കാർ, യൂസഫ്, കുഞ്ഞുമോൾ, കുഞ്ഞാമിന, ആയിഷ എന്നിവർ സഹോദരങ്ങളാണ്.