വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; 71.5 ലക്ഷം പിടിച്ചു | KNews


 വളാഞ്ചേരിയിൽ പൊലീസ്‌ നടത്തിയ വാഹന പരിശോധനയിൽ വൻ കുഴൽപ്പണവേട്ട; 71,50,000 രൂപയാണ്‌  പിടിച്ചത്‌.  രഹസ്യ വിവരത്തെ വളാഞ്ചേരി പൊലീസ്‌ ആണ്‌ പരിശോധന നടത്തിയത്‌.  

കെ എൽ 51M 3235 അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സിൽനിന്നാണ്‌ പണം പിടിച്ചത്‌.  വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ്‌ സൂക്ഷിച്ചിരുന്നത്‌. 

വാഹനം ഓടിച്ചിരുന്ന ഷംസുദ്ധീൻ (42) , സഹായിയായി അബ്ദുൽ ജബ്ബാർ (36) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു.

Below Post Ad